ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പാട്ടത്തിനെന്ന് യുവമോര്‍ച്ച വനിതാ നേതാവ് ; പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ

ലക്‌നൗ: നേതാക്കളുടെ നാക്കുപിഴകളും, പ്രസ്താവനകളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ബി ജെ പി യുവമോര്‍ച്ച വനിതാ നേതാവ് രുചി പഥക്കിന്റെ ഒരു പരാമര്‍ശം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 99 വര്‍ഷത്തെ പാട്ടത്തിനെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം.

ഇന്ത്യയ്ക്ക് പൂര്‍ണമായി സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, 1947 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു 99 വര്‍ഷത്തെ പാട്ടത്തിനാണ് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്നാണ് നേതാവ് പറഞ്ഞത്. ഝാന്‍സിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിനിയായ രുചി പഥക്കിന്റെ പരാമര്‍ശം.

Related posts

Leave a Comment