Connect with us
48 birthday
top banner (1)

Featured

മകൾക്ക് പിന്നാലെ വൈഎസ്ആറിന്റെ ഭാര്യയും  കോൺഗ്രസിലേക്ക്

Avatar

Published

on

ന്യൂഡൽഹി: അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസ് മുഖമായിരുന്ന മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്‌ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മയും കോൺഗ്രസിലേക്ക്. നാളെ മകൾ വൈഎസ്  ശർമിളയ്ക്കൊപ്പമാകും അംഗത്വം എടുക്കുക. ശർമിളയോടും വിജയമ്മയോടും ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈഎസ്ആറിന്റെ മകനും  ജഗൻമോഹൻ റെഡ്ഡിയുമായുള്ള    അസ്വാരസ്യങ്ങളെ തുടർന്ന് സഹോദരിയും അമ്മയും നേരത്തെ ജഗന്റെ വൈഎസ്ആർസിപി പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.

Featured

പൊലീസ് കെട്ടുകഥകൾ പൊളിഞ്ഞു; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

Published

on

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎയേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അന്യായമായി അറസ്റ്റ് ചെയ്ത പൊലീസിന് തിരിച്ചടി. രാത്രി വൈകി അറസ്റ്റ് ചെയ്ത ഇരുവരെയും പുലർച്ചെയാണ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു. അതേസമയം, അവർക്ക് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്താകെ പ്രതിഷേധം അരങ്ങേറി. ഇന്നും പ്രതിഷേധങ്ങൾ തുടരുവാനാണ് സാധ്യത. രാവിലെ എറണാകുളത്തും കോതമംഗലത്തും തിരുവനന്തപുരത്തും ഉൾപ്പെടെ ശക്തമായ സമരങ്ങൾക്ക് ആഹ്വാനമുണ്ട്.

Continue Reading

Featured

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading

Featured

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല

Published

on

തിരുവനന്തപുരം: സിദ്ധാർത്ഥിൻ്റെ മരണത്തെ തുടർന്ന് സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

അതേസമയം നാളെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured