Global
വൈസ് മെൻ റീജണൽ കൺവൻഷനും സ്ഥാനരോഹണവും
കൊല്ലം: തമിഴ്നാടിന്റെ കന്യാകുമാരി ജില്ലയും കേരളത്തിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളും ഉൾപ്പെടുന്ന വൈസ് മെൻ ഇന്റർ നാഷണൽ സൌത്ത് വെസ്റ്റ് ഇന്ത്യ റീജന്റെ കൺവൻഷൻ കൊല്ലം ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ ഇരവിപുരം എം എൽ ഏ , എം നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ റീജിയണൽ ഭാരവാഹികളുടെ സ്ഥാനരോഹണം മുൻ ഇന്റർ നാഷണൽ പ്രസിഡന്റ് ഡോക്ടർ കെ സി സാമൂവൽ നിർവഹിച്ചു. മുൻ റീജിയണൽ ഡയറക്ടർ ജോൺസൺ കെ സഖറിയ ആദ്യക്ഷനായിരുന്നു.ഇന്റർ നാഷണൽ പ്രോജക്ട് ഉദ്ഘാടനം എൻ സതീഷ് കുമാർ നിർവഹിച്ചു.ജെ ജയകുമാർ , പ്രൊഫ ജി മോഹൻദാസ് , സിബി അഗസ്റ്റിൻ, നേതാജി ബി രാജേന്ദ്രൻ, ജെക്കബ് മത്തായി ,എം രാജ്‌കുമാർ, ആർ അജിത് കുമാർ, എം സന്തോഷ് കുമാർ,മാത്യുവർഗീസ് , പ്രൊ ജി ജെക്കബ്,തടത്തിവിള രാധാകൃഷ്ണൻ ജോയ്സ് ജെക്കബ് തുടങ്ങിയവർ പ്രെസംഗിച്ചു. പുതിയ ഭാരവാഹികളായി കെ സുരേഷ് കുമാർ (റീജിയണൽ ഡയറക്ടർ )റ്റി ജയൻ (സെക്രട്ടറി )പ്രമോദ് പ്രെസന്നൻ (ട്രഷറർ )ജെ സതീഷ് ചന്ദ്രൻ നായർ (സുവനീർ എഡിറ്റർ )ആർ അജിത് കുമാർ, ഡാനിയൽ തോമസ് (വൈസ് ഗയ്മാർ )എന്നിവർ ചുമതലയേറ്റു.
Featured
കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Kuwait
തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥി
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക് 1:00മുതൽ വൈകീട്ട് 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായ് സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Kuwait
കുട പുതിയകുട ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : ജില്ല അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ഇക്കഴിഞ്ഞ ശനിയാഴ്ച്ച അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽ ബോഡിമീറ്റിംഗ് ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൺവീനർ സേവ്യർ ആൻ്റെണി സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷം വഹിച്ചു. കൺവീനർ നജീബ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ ഹമീദ് മധൂരും സാമ്പത്തിക റിപ്പോർട്ട് ബിനോയി ചന്ദ്രനും അവതരിപ്പിച്ചു.
പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ) മാർട്ടിൻ മാത്യു, കൺവീനർമാരായി തിരുവനന്തപുരം റെസി. അസോസിയേഷൻ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) തങ്കച്ചൻ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) സക്കീർ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷൻ (കെ ഡബ്ല്യൂഎ) ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സന്തോഷ് പുനത്തിൽ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വങ്ങളുടെ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അറുപതിൽപരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login