Kollam
വൈസ് മെൻസ് ക്ലബ്ബ് വാർഷികവും സ്ഥാനരോഹണവും
കൊല്ലം: പടിഞ്ഞാറേ കല്ലട ഗ്രീൻസിറ്റി വൈസ് മെൻസ് ക്ലബ്ബിന്റെ 13 -മത് വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും റീജിയണൽ രക്ഷാധികാരി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോസ് ഡി ആദ്യക്ഷനായിരുന്നു ജി വർഗീസിന്റെ നേതൃത്ത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റീജിയണൽ ഡയറക്ടർ ബി സുരേഷ്‌കുമാർ നിർവഹിച്ചു
അംഗത്വ വിതരണം ജോൺസൺ കെ സഖറിയായും, വിദ്യാഭ്യാസ അവാർഡുകൾ ഏലമുഖത്ത് ഹരീഷും, റീജിയണൽ പ്രോജക്ട് ഉദ്ഘാടനം ആർ അജിത്കുമാറും, ചികത്സാ സഹായ വിതരണം ബി സുരേഷ്കുമാറും നിർവഹിച്ചു.റ്റി ജ്യോതികുമാർ, വി സദാശിവപിള്ള, ഡോക്ടർ ബിജു പി ആർ, വി വി മദനചന്ദ്രൻപിള്ള,ആർ ചെല്ലപ്പൻപിള്ള എന്നിവർ ആശംസാ പ്രസംഗം നടത്തി.ഭാരവാഹികളായി ജി വർഗീസ് (പ്രസിഡന്റ്)മാക്ക് അനിൽ (വൈസ് പ്രസിഡന്റ്)കെ എൻ ശൈലേഷ് കുമാർ (സെക്രട്ടറി)സുരേഷ് കുമാർ കെ എസ് (ജോയിന്റ് സെക്രട്ടറി)ജോണി തങ്കച്ചൻ (സുവനീർ എഡിറ്റർ)സജീവ് കുന്നൂത്തറ (വൈസ് ഗയ് )എന്നിവർ അധികാരമേറ്റു.
Kerala
ക്ഷേത്രത്തില്‍ പ്രവേശിക്കാല്‍ മേല്‍വസ്ത്രം പാടില്ലെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍
ശിവഗിരി: ക്ഷേത്രത്തില്‍ പ്രവേശിക്കാല്‍ മേല്‍വസ്ത്രം പാടില്ലെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍. മുമ്പ് ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇവരുടെ പുണൂല്‍ കാണുന്നതിന് വേണ്ടിയാണ് മേല്‍വസ്ത്രം പാടില്ലെന്ന സമ്പ്രദായം തുടങ്ങിയത്.
ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ക്ഷേത്രങ്ങളില്‍ പോലും ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സച്ചിദാനന്ദ സ്വാമികളുടെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്.
കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Featured
ഡോ. വന്ദനദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന്
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. 2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. ആദ്യ 50 സാക്ഷികളെയാണ് ഒന്നാംഘട്ട വിചാരണയില്‍ വിസ്തരിക്കുന്നത്. 34 ഡോക്ടര്‍മാരാണ് സാക്ഷിപ്പട്ടികയിലുള്ളത്. കാലിലുണ്ടായ മുറിവ് ചികിത്സിക്കാന്‍ പൂയപ്പള്ളി പോലീസ് കൊണ്ടുവന്ന പ്രതി സന്ദീപ് വന്ദനാദാസിനെ സര്‍ജിക്കല്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഈ സമയം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആ
Kerala
വിസ്മയ കേസ് പ്രതി കിരണിന് പരോൾ; പൊലിസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിച്ചു
തിരുവനന്തപുരം: സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്.10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെൻട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി. വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ആസ്ഥാനത്തിൻെറ വിശദീകരണം.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login