യൂട്യൂബ് ഷോർട്ട്സ് – വൈറലാക്കാം ഷോർട്ട് വീഡിയോസ്

ടെക്ടോക്

ടി കെ ദിലീപ് കുമാർ

യൂട്യൂബിന്റെ ഹ്രസ്വ വീഡിയോ സേവനമാണ് യൂട്യൂബ് ഷോർട്ട്സ്. ഹ്രസ്വ വീഡിയോ ഉള്ളടക്കം കാണാനും കണ്ടെത്താനും സൃഷ്ടിക്കാനും യൂട്യൂബ് ഷോർട്ട്സ് ഉപയോഗിക്കാം.യൂട്യൂബ് ഷോർട്ട്സ് ആഗോളതലത്തിൽ എല്ലാ വിപണികളിലേക്കും വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യമായി ഈ സേവനം ആരംഭിച്ചത്.ആപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്.സേവനം വ്യാപിക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് തരംഗമായേക്കും.

60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാൻ യൂട്യൂബർമാരെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് യൂട്യൂബ് ഷോർട്ട്സ്. ആൻഡ്രോയിഡ്,ഐഒഎസ് പ്ലാറ്റുഫോമുകളിൽ ഈ സവിശേഷത ലഭ്യമാണ്.

യൂട്യൂബിന്റെ വിപുലമായ ഓഡിയോ ഉള്ളടക്ക ലൈബ്രറി ക്രിയേറ്റർമാർക്ക് ഉപയോഗപ്പെടുത്താം എന്നതാണ് യൂട്യൂബ് ഷോർട്ട്സിൽ എടുത്തുപറയേണ്ട പ്രത്യേകത.വീഡിയോ ക്യാപ്‌ചർ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് വീഡിയോ ക്ലിപ്പുകളുടെ സംയോജനം,സ്‌പീഡ്‌ കൺട്രോൾസ്,ടൈമർ എന്നിവയും സെറ്റാക്കാൻ സൗകര്യമുണ്ട്.അടിക്കുറിപ്പുകൾ ഉൾപ്പെടുത്താനും,ഫോണിന്റെ ഗാലറിയിൽ നിന്ന് ഷോർട്ട്സ് ക്യാമറയിലേക്ക് ക്ലിപ്പുകൾ ചേർക്കാനും,കൂടുതൽ ഫിൽട്ടറുകളും ഇഫക്റ്റുകളും ചേർക്കാനുള്ള സൗകര്യവും വരാനിരിക്കുന്ന ഫീച്ചറുകളാണ്.

തൽക്ഷണ സന്ദേശമയയ്‌ക്കലിലൂടെ,വൈറൽ വീഡിയോകൾ പരസ്പരം പങ്കിടാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് യൂട്യൂബ് ഷോർട്ട്സ് വളരെയധികം പ്രയോജനപ്പെടുമെന്നുറപ്പാണ്.

Related posts

Leave a Comment