Entertainment
യൂട്യൂബ് ഞെട്ടി; 13 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമായി റൊണാൾഡോ
യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് എന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തം
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്. ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ നേടി. ഇതോടെ, അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ചാനല്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സിയ്ക്ക് ഉള്ള 2.16 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്‌നെ മറികടന്നു. റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടിയാണ് രണ്ട് മണിക്കൂറിനുള്ളില്‍ നേടിയതെന്ന് തെളിയിച്ചു. ഇപ്പോൾ, റൊണാള്‍ഡോയുടെ ചാനലിൽ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്.
“ദ വെയ്റ്റ് ഈസ് ഓവർ, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ!” പുതിയ യാത്രയിൽ ഒപ്പം പങ്കാളികളാകൂ കൂടാതെ സബ്സ്ക്രൈബ് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ, സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. സമൂഹ മാധ്യമത്തിൽ ഏറ്റവും കൂടുതലായ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമായ ക്രിസ്റ്റ്യാനോ, തന്റെ യൂട്യൂബ് ചാനലിൽ ഫുട്‌ബോള്‍, കുടുംബം, ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Cinema
ജീത്തു ജോസഫ് – ആസിഫ് അലി – അപർണ്ണ ബാലമുരളി ചിത്രം “മിറാഷ്” ആരംഭിച്ചു
ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു.
ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർ വൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.
Entertainment
അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍
ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂള്‍’ വ്യാഴാഴ്ചയാണ് റിലീസായത്. വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ വന്നത് സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.
അനധികൃത വെബ്‌സൈറ്റുകളായ തമിഴ്‌റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂര്‍ണമായിക്കഴിഞ്ഞു.
അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ വ്‌യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല നിരക്ക് വര്‍ധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയ ആന്ധ്ര സര്‍ക്കാറിനോട് അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്റെ ഉയര്‍ച്ചക്ക് ഇത് സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.
ലോകവ്യാപകമായി 12,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Entertainment
കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കി ‘നമ്മുടെ കോഴിക്കോട്’
കോഴിക്കോട്: സുല്‍ത്താന്റെ കഥയിലെ ബീവി.. കല്ലായിപ്പുഴയുടെ തോഴി… ബാബുക്ക പാടുന്ന പാട്ടില്‍ മലര്‍വാക പോലെ പൂത്തു നില്‍ക്കുന്ന കോഴിക്കോട് നഗരം. കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കിയ നമ്മുടെ കോഴിക്കോട് പാട്ട് യൂടൂബിലും സ്പോട്ടിഫൈയിലും ഗാനയിലും തരംഗമാവുന്നു.
കോഴിക്കോടിനെ ആസ്പദമാക്കി മലബാറിലെ കലാകാരന്‍മാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘മിഠായിത്തെരുവ്’ എന്ന വെബ് സീരിസ് ഉടനെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചലച്ചിത ഛായാഗ്രാഹകനായ അര്‍ഷാദ് അബ്ദു സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിന്റെ വിളംബര ഗാനമായാണ് ‘നമ്മുടെ കോഴിക്കോട് ‘ പാട്ട് പുറത്തിറക്കിയത്.
സാമൂതിരി രാജവംശം മുതല്‍ ബാബുരാജ് വരെയുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രം പ്രതിപാദിക്കുന്നതാണ് പാട്ട്. എന്നാല്‍ ചടുലമായ താളത്തിലുള്ള പാട്ട് തീരെ ലാഗ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകനും നിര്‍മാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന് ഈണമൊരുക്കിയത്. മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ മിത്രന്‍ വിശ്വനാഥാണ് വരികള്‍ എഴുതിയത്. ടോപ്സിങ്ങര്‍ ജൂനിയര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക അമൃതവര്‍ഷിണിയാണ് പാട്ട് പാടിയത്. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് അമൃതവര്‍ഷിണി. പിന്നണി ഗായകന്‍ അജ്മല്‍ ബഷീറും റോഷ്നി കൃഷ്ണയുമാണ് മറ്റു ഗായകര്‍.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login