ബൈപാസ് റോഡിലെ തണൽ മരങ്ങൾക്ക് സുരക്ഷ ഒരുക്കി യൂത്ത്കോൺഗ്രസ്

തിരുവല്ല : ബൈപാസ് റോഡിലെ തണൽ മരങ്ങൾ കാട് കയറിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചികരണം നടത്തി,കൈത ചെടി നട്ട് സംരക്ഷണം നൽകുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ സംഘടനകൾ ബൈ പാസിൽ വേലിയടക്കം നിർമ്മിച്ച സംരക്ഷിക്കുന്ന മരങ്ങളാണ് കാട് കയറി നശിക്കുന്ന നിലയിലെത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ ഓമനകുട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ,കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, എ.ജി ജയദേവൻ, അഖിൽ മൂവക്കോടൻ, ബ്ലെസൺ പത്തിൽ, സാന്റോ തട്ടാറ, ജെയ്സൺ പടിയറ, ബ്ലെസ്സൻ പി കുര്യൻ,,എബ്രഹാം കറ്റോട്, ജോജോ ജോൺ, ബിജിൻ കല്ലൂപ്പാറ,ആശിഷ് ഇളകുറ്റൂർ എന്നിവർ പങ്കെടുത്തു

Related posts

Leave a Comment