Connect with us
48 birthday
top banner (1)

Featured

ക്വിറ്റ് ഇന്ത്യ: സമരാവർത്തനങ്ങൾ അനിവാര്യം; യൂത്ത്കോൺഗ്രസ്‌ സ്ഥാപക ദിനം ഇന്ന്

Avatar

Published

on

ഷാഫി പറമ്പില്‍ എംഎല്‍എ (യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌)

ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയിലേക്കുള്ള പ്രധാനപ്പെട്ട മുന്നേറ്റം കൂടിയായി ക്വിറ്റ് ഇന്ത്യാ സമരത്തെ നോക്കിക്കാണാം. ഗാന്ധിജിയായിരുന്നു ഈ ഐതിഹാസിക സമരത്തിന്റെ നായകൻ. അഹിംസാത്മക നിസ്സഹകരണത്തിന്റെ പാത പിന്തുടരാൻ ഗാന്ധിജി എല്ലാവരോടും ആവശ്യപ്പെട്ടു. ബ്രിട്ടിഷുകാരുടെ ഉത്തരവുകളെ തള്ളിക്കളയുവാനും ഒരു സ്വതന്ത്രരാജ്യത്തെപ്പോലെ നിലകൊള്ളുവനും അദ്ദേഹം ആഹ്വാനം നൽകി. ‘ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക’യെന്ന് ഉച്ചത്തിൽ അദ്ദേഹം പറഞ്ഞു. ‘പോരാടുക അല്ലെങ്കിൽ മരണം വരിക്കുക’ എന്ന ഗാന്ധിജിയുടെ വാക്കുകളുടെ കരുത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ശ്രദ്ധയാർജിച്ചത്. പൂർണ സ്വാതന്ത്രൃത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും താൻ തൃപ്‌തനാവില്ലെന്ന് ഗാന്ധിജി കോൺഗ്രസ് സമ്മേളനത്തിൽ നിലപാടെടുത്തു. ‘നമ്മൾ ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും. അല്ലെങ്കിൽ ആ ശ്രമത്തിനിടെ മരിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇന്ത്യ ഇതാ കാൽച്ചങ്ങലകളും കൈവിലങ്ങുകളും പൊട്ടിച്ചു തീച്ചൂളയിലേക്ക് എറിയാൻ തുടങ്ങുന്നു. ഒന്നുകിൽ ഈ തീച്ചൂളയിൽ നിന്ന് ഒരു സ്വതന്ത്ര ജനത ഉയർന്നുവരും. അല്ലെങ്കിൽ ഈ പരാധീന ജനത ഒരുപിടി ചാരമായി മണ്ണിലടിയും’ എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ജീവിതം ത്യജിക്കുകയും പോരാട്ടം നടത്തുകയും ചെയ്തവരെ ഫലകങ്ങളില്‍ നിന്നും അടയാളങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റാനും വിസ്മരിക്കാനും ശ്രമിക്കുന്ന ഭരണകൂടം ഇന്ത്യ ഭരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ സ്മരണ പോലും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന് നിസംശയം പറയാവുന്നതാണ്.

Advertisement
inner ad

ക്രിപ്‌സ് ദൗത്യത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമരമാണ് ”ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടത്. 1942ല്‍ നിന്നും 2021 ലേക്കുള്ള വഴി ദൂരത്തില്‍ തിരുത്തപ്പെട്ടതും വിസ്മരിക്കപ്പെട്ടതുമായ ചരിത്രത്തെ പുനര്‍വായിക്കുമ്പോള്‍ അതിശയയോക്തിയോടെ മാത്രമെ ഒരു ഇന്ത്യന്‍ പൗരന് കാണുവാനാകൂ. 1942 ല്‍ ഒറ്റുകാരായിരുന്നവര്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അന്ന് രക്തം ചിന്തിയവരെ ഇന്ന് രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന കാഴ്ചകളാണ് നാം കാണുന്നത്.ഞങ്ങളുടെ വിളകള്‍ക്ക് വില ലഭിക്കുന്നില്ല എന്ന് പറയുന്ന കര്‍ഷകനെ, ഇന്ധന വില താങ്ങാനാവുന്നില്ല എന്ന് പറയുന്ന തൊഴിലാളിയെ രാജ്യദ്രോഹിയെന്ന് വിളിച്ചാക്ഷേപിക്കുമ്പോള്‍ കോളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ വിളിച്ച അതേ വാക്യവും അതേ നിയമവുമാണ് ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കുന്നത്. ബ്രിട്ടീഷുകാര്‍ ക്രമപ്രകാരവും, സമയോചിതവുമായി ഇന്ത്യ വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. ഈ ആശയം കോണ്‍ഗ്രസ് അംഗീകരിച്ചു. 1942 ആഗസ്റ്റ് 8 ന് ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ബ്രിട്ടീഷുകാരോട് ഉടനെ ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന് പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം ‘ക്വിറ്റ് ഇന്ത്യ പ്രമേയം’ എന്ന പേരില്‍ അറിയപ്പെട്ടു. ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ ഐതിഹാസിക സമരം അതിന്റെ ഓര്‍മകളും പേറി എണ്‍പത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

സ്വാതന്ത്ര്യ സമര ഓര്‍മകളിരമ്പുന്ന ക്വിറ്റ് ഇന്ത്യ സമര ദിനമാണ് യൂത്ത് കോണ്‍ഗ്രസിന്റെ തുടക്കം. 1960 ല്‍ തുടക്കം കുറിച്ച യൂത്ത് കോണ്‍ഗ്രസ് ആറു പതിറ്റാണ്ടിന്റെ ചെറുപ്പവുമായി ഇപ്പോഴും രാജ്യമൊട്ടുക്കും ജീവസന്ധാരണത്തിനായ് കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ സജീവതയോടെ നിലനില്‍ക്കുന്നു. നാരായണ്‍ ദത്ത് തിവാരി 1969-ല്‍ ഉയര്‍ത്തിയ കൊടി ഇന്ന് രാജ്യത്തുയര്‍ത്തിപ്പിടിക്കുന്നത് ഇന്ന് ബി.വി.ശ്രീനിവാസാണ്. ജീവവായു ലഭിക്കാതെ നിലവിളിച്ച മനുഷ്യര്‍ ആദ്യമോര്‍ത്തതും വിളിച്ചതും ബി.വി.ശ്രീനിവാസിനെയായിരുന്നുവെന്നത് യാദൃശ്ചികതയല്ല. 1942ല്‍ സ്വാതന്ത്ര്യത്തിന്റെ വായുവിനും ആകാശത്തിനുമായ് ആഗ്രഹിച്ചവരും അന്ന് തേടിയ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച ബി.വി.ശ്രീനിവാസിലും യൂത്ത് കോണ്‍ഗ്രസിലും കെടാതെ കത്തുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. മതേതര-ജനാധിപത്യ കാഴ്ചപ്പാടുകളില്‍ ഊന്നിയ രാഷ്ട്രീയവീക്ഷണം ഇന്ത്യയുടെ ആത്മാവിനോട് യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ചേര്‍ത്തു നിര്‍ത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം ഇന്ന് ഫാഷിസ്റ്റുകളെ അധികാരത്തില്‍ നിന്നകറ്റുക എന്ന പ്രത്യയ ശാസ്ത്ര വിചാരത്തിലേക്ക് ഇന്ത്യന്‍ ജനങ്ങളെത്തി നില്‍ക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസടക്കമുള്ള മതേതര ജനാധിപത്യ ചേരിയുടെ പ്രസക്തി വിളിച്ചോതുന്നത്.

Advertisement
inner ad

1942 ജൂലൈ ആറു മുതല്‍ 14 വരെ വാര്‍ധയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് ഒരു പ്രമേയം പാസാക്കിയത്. വൈദേശിക ആധിപത്യം അവസാനിപ്പിക്കണം. ഇതിനു വേണ്ടി മാത്രമല്ല ഇന്ത്യയുടെ രക്ഷയ്ക്കും ലോക നന്മയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി. ഈ പ്രമേയത്തിന് ശേഷം ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികള്‍ വധിക്കപ്പെടുകയും തടവറയിലാകുകയും ചെയ്തു. നിരവധി രക്തസാക്ഷികള്‍ സ്വജീവന്‍ ദാനം ചെയ്ത് നേടിതന്ന സ്വാതന്ത്ര്യമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കൈവന്ന സമരജ്വാല പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യവും ആത്മാഭിമാനവും നിഷേധിച്ച് സ്വേഛാധിപത്യം നടത്തിയ ബ്രട്ടീഷുകാരെ കെട്ടുകെട്ടിക്കാനാണ് ക്വിറ്റ് ഇന്ത്യ വിളിച്ചതെങ്കില്‍ ഇന്ന് ഇന്ത്യയുടെ ഹൃദയം തന്നെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയ്ക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെയാണ് ക്വിറ്റ് ഇന്ത്യ മുഴക്കേണ്ടതെന്ന ഉത്തമബോധ്യം യൂത്ത് കോണ്‍ഗ്രസിനുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി മുന്നോട്ടുപോകുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ തെരുവീഥികളില്‍ കോണ്‍ഗ്രസ് സന്ധിയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

കോര്‍പ്പറേറ്റ് ശക്തികളും പ്രമുഖ ദേശീയ മാധ്യമങ്ങളും ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ കൈപിടിച്ച് ഉയര്‍ത്തേണ്ട ഉത്തരവാദിത്വം യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. അധികാര വര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ നയിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ജനോപകാരമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും യൂത്ത് കോണ്‍ഗ്രസ് എപ്പോഴും ശ്രദ്ധ നല്‍കാറുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പ്രളയം ഉണ്ടായപ്പോഴും രാജ്യത്തൊട്ടാകെ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സന്നദ്ധ പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസ് സജീവമായിരുന്നു. ഏതു വിഷമഘട്ടത്തിലും ഏതൊരാള്‍ക്കും വിളിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. അഖിലേന്ത്യാ കമ്മിറ്റി ഓഫീസ് മുതല്‍ പ്രാദേശിക കമ്മിറ്റി ഓഫീസുകള്‍ വരെ ദുരന്ത മുഖങ്ങളില്‍ കണ്‍ട്രോള്‍ റൂം പോലെ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ ഓക്‌സിജന്‍മാന്‍ എന്ന് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസിനെ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചതും വിദേശ എംബസി പോലും സഹായമഭ്യര്‍ത്ഥിച്ചതും ഏറെ അഭിമാനം നല്‍കിയ സന്ദര്‍ഭങ്ങളാണ്.

Advertisement
inner ad

സംസ്ഥാനത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എണ്ണയിട്ട യന്ത്രം പോലെ യൂത്ത് കോണ്‍ഗ്രസ് സന്നദ്ധ സേവന പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. അതോടൊപ്പം ഈ സാഹചര്യത്തിലും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയുള്ള സമരമുഖങ്ങളിലും ഈ നാട്ടിലെ യുവതയുടെ ശബ്ദമായി യൂത്ത് കോണ്‍ഗ്രസുണ്ടായിരുന്നു. ക്വിറ്റിന്ത്യാ സമരം ഉള്‍പ്പെടെയുള്ള ഐതിഹാസിക സമരങ്ങളുടെ പ്രാധാന്യം ഈ കാലത്ത് ഏറെയാണ്. ഭരണകൂട നെറികേടുകള്‍ക്കെതിരെ ഇനിയും അത്തരം സമരാവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ആ അനിവാര്യമായ പോരാട്ടങ്ങളില്‍ മുന്നണി പോരാളികളായി യൂത്ത് കോണ്‍ഗ്രസ് മുന്നിലുണ്ടാകും.

Advertisement
inner ad

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured