ആവേശം വിതറി പ്രതിഷേധമിരമ്പി യൂത്ത് കോൺഗ്രസ് സൈക്കിൾ യാത്ര പുരോഗമിക്കുന്നു

കൊല്ലം : ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ നയിക്കുന്ന പ്രതിഷേധ സൈക്കിൾ യാത്ര കൊല്ലം ജില്ലയിൽ യാത്ര പുരോഗമിക്കുന്നു. രാവിലെ ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തുനിന്നും ആരംഭിച്ച യാത്ര യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് ആണ് ഉദ്ഘാടനം ചെയ്തത്. യാത്രയ്ക്കിടയിൽ കാവനാട് നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും യാത്രയിൽ അണിചേർന്നു. നാളെ വൈകുന്നേരം യാത്ര രാജ് ഭവന് സമീപം സമാപിക്കും.

Related posts

Leave a Comment