പ്രതികാത്മക ശൗചാലയം കെട്ടി പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറിയാട് ആറാട്ട് വഴി പമ്പിന് മുൻപിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതികാത്മക ശൗചാലയം കെട്ടി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജന: സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് ഹുസൈൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പി.എസ് മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എ മനാഫ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മുഹമ്മദ്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സി.പി തമ്പി, യൂത്ത്‌ കോൺഗ്രസ് നേതാവ് സലീം കൈപ്പമംഗലം എന്നിവർ സംസാരിച്ചു. യൂത്ത് കോണ്ഗ്രസ് നേതാക്കളായ ഫിറോസ് ഷെരീഫ്, ഷെബിൻ യൂസഫ്, അഡ്വ. ഗിൽഷാ പ്രശാന്ത് മുഹമ്മദ് അൻസിൽ, ഹസീന റിയാസ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment