പകൽപന്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം വാളയാർ മുതൽ വണ്ടിപെരിയാർ വരെ എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ നേതാക്കളുടെ ബാലപീഡനങ്ങൾക്കും, കൊലപാതകങ്ങൾക്കും എതിരെ മാടക്കത്തറ മണ്ഡലം യൂത്ത്കോൺഗ്രസ്‌ കമ്മിറ്റി പൊങ്ങണംകാട് സെന്ററിൽ നടത്തിയ “പകൽ പന്തം ” സമരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ ഉത്ഘാടനം കേരളത്തിലെ എത് കുറ്റകൃത്യത്തിലും ,പീഡനവും ,ലഹരി മാഫിയയും ,സ്വർണ്ണകള്ളക്കടത്തും തുടങ്ങി എത് കേസിലും അന്വേഷണം അവസാനിക്കുന്നത് ഒരു ഡി വൈ എഫ് ഐ നേതാവിലായിരിക്കും എന്നതാണ് ഈ കാലഘട്ടത്തിലെ സവിശേഷത എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജിത്ത് ചാക്കോ പറഞ്ഞു ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനീഷ് മുണ്ടാപുറത്ത് അദ്ധ്യക്ഷനായി. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജോൺസൻ മല്ലിയത്ത്, കെ എസ് യു. ബ്ലോക്ക്‌ പ്രസിഡന്റ് ബ്ലസൻ വർഗീസ്, യൂത്ത്‌ കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് നെടുപുഴ,യൂത്ത്‌ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് പി ഡി. വിദ്ദ്യാരാജ്,ഭാരവാഹികളായ ബിബിൻ പീറ്റർ, അരുൺപുത്തൻപുരക്കൽ ഷർജു ചന്ദ്രൻ, ശരത്പുത്തംകുളം തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment