Connect with us
inner ad

Featured

വിദ്വേഷരാഷ്ട്രീയത്തിന് താക്കീതായി യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ശ്വേത സഞ്ജീവ് ഭട്ടിന്റെ സാന്നിധ്യം

Avatar

Published

on

തൃശൂര്‍: ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തിന് താക്കീതായി യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സമ്മേളവേദിയില്‍ ശ്വേത സഞ്ജീവ് ഭട്ടിന്റെ സാന്നിധ്യം. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിക്കെതിരെ മൊഴി നല്‍കിയ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ജയിലറയില്‍ അടയ്ക്കപ്പെട്ട് നാല് വര്‍ഷവും എട്ട് മാസവും പിന്നിടുമ്പോഴും അണയാത്ത ഊര്‍ജ്ജവുമായി ബി.ജെ.പിയുടെ ഫാസിസത്തിനെതിരെ പോരാട്ടം തുടരുന്ന ശ്വേത സഞ്ജീവ് ഭട്ട് താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും തന്റെ പ്രതീക്ഷകളെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിച്ചു. സഞ്ജീവ് ഭട്ട് 32 വര്‍ഷം മുന്‍പത്തെ ഒരു കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടും വരെ ഒരു പോലീസ് ഓഫീസറുടെ ഭാര്യ മാത്രമായിരുന്ന തന്റെ ജീവിതം എങ്ങിനെ ഇത്രയേറെ ആര്‍ജ്ജവും ചങ്കൂറ്റവും ഉള്ളതായി എന്നവര്‍ വിശദീകരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് അവരുടെ വാക്കുകള്‍ ഏറ്റെടുത്തത്. സഞ്ജീവ് ഭട്ട് അറസ്റ്റിലായ ദിവസം പിറ്റേന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ ലഭിച്ച ആദ്യ ഫോണ്‍ കോള്‍ കേരളത്തില്‍ നിന്നുമായിരുന്നുവെന്ന് അവര്‍ ഓര്‍ത്തു. നിയമപോരാട്ടത്തിന് കേരളത്തില്‍ നിന്നും ലഭിച്ച തുകയുടെ വലിപ്പമല്ല സഹായിക്കാനുള്ള കേരളജനതയുടെ മന: സ്ഥിതിയെയാണ് താന്‍ വലുതായിക്കണ്ടതെന്നും കേരളം അങ്ങിനെയാണ് തനിക്ക് പ്രിയപ്പെട്ട ഇടമായി മാറിയതെന്നും അവര്‍ പറഞ്ഞു. എത്രയേറെ പ്രതിബദ്ധങ്ങള്‍ നേരിടേണ്ടി വന്നാലും തന്റെ ഭര്‍ത്താവിനെ ജയിലറയ്ക്കുള്ളില്‍ നിന്നും പുറത്തുകൊണ്ടുവരുമെന്ന ശ്വേതയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സഞ്ജീവ് ഭട്ട് ജയിലറയ്ക്കുള്ളില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ എതിരാളികള്‍ കോടിക്കണക്കിന് രൂപയും എണ്ണിയാലൊടുങ്ങാത്ത അഭിഭാഷകരേയും നിയോഗിക്കുമ്പോള്‍ തനിക്കൊപ്പം രണ്ട് അഭിഭാഷകരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലും യൂത്ത് കോണ്‍ഗ്രസ് നേതാവ് മലയാളിയായ അല്‍ജോ ജോസഫുമാണ് അവരെന്ന് ശ്വേത പറഞ്ഞു. ഭയമില്ലെങ്കില്‍ സഞ്ജീവ് ഭട്ടിനെ പുറത്തുവിട്ടുകൂടെയെന്നായിരുന്നു അവരുടെ ചോദ്യം. തന്റെ ഭര്‍ത്താവിന്റെ ധൈര്യത്തെക്കുറിച്ച് അഭിമാനപൂര്‍വ്വമാണ് ശ്വേത ഓര്‍ത്തെടുത്തത്. ജയില്‍വാസം അഞ്ചാം വര്‍ഷത്തിലേയ്ക്ക് സഞ്ചരിക്കുമ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച്ചകളില്ല, ബി.ജെ.പി വെച്ചുനീട്ടുന്ന പ്രലോഭനങ്ങളോട് സന്ധിയില്ല, അതിന് അദ്ദേഹത്തിന് കഴിയില്ല. പലവഴികളിലൂടെ തന്നെയും ഭയപ്പെടുത്താന്‍ ശ്രമമുണ്ടായി. ഞാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുപോകുന്നു. എവിടെ നിന്നുകിട്ടി ഈ ധൈര്യമെന്ന് ചോദിച്ചാല്‍ സ്വന്തം കുടുംബം ഒരു പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഒരു സ്ത്രീയ്ക്ക് ഒരു ഭാര്യക്ക് ഒരു അമ്മയ്ക്ക് ഇങ്ങിനെയാകുവാന്‍ കഴിയും. ഒരു സ്ത്രീയായതില്‍ പരിമിതകള്‍ അനുഭവപ്പെട്ടോ എന്ന ചോദ്യത്തിന് ഒരു സ്ത്രീയെ അമ്മയെ ഭാര്യയെ വിലകുറച്ചു കാണരുതെന്നായിരുന്നു മറുപടി. ഞാന്‍ അദ്ദേഹത്തെ തിരികെ കൊണ്ട് വരും. നിങ്ങള്‍ എല്ലാവരും എനിക്കൊപ്പമുണ്ടെന്നറിയാമെന്നായിരുന്നു അവരുടെ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

മോദിക്കെതിരെ നടപടി വേണം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published

on

ന്യൂഡൽഹി: വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ വർഗീയ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

‘വാമൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് മറുപടി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വർഗീയ പരാമശം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

മോദി നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പരാമര്‍ശത്തില്‍ മോദിക്കെതിരേ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വർഗീയ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ച്‌ നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്. വർഗീയ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി

Published

on

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ഗ്രീഷ്മ നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Continue Reading

Featured