Connect with us
,KIJU

Kollam

യൂത്ത്കോൺഗ്രസ് കൊല്ലം ജില്ലാ സമ്മേളനത്തിന് കൊടിയേറി; യുവജന റാലിയും പൊതുസമ്മേളനവും നാളെ

Avatar

Published

on

കൊല്ലം: ‘നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല’ എന്ന മുദ്രാവാക്യവുമായി യൂത്ത്കോൺഗ്രസ് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും നഗരത്തിൽ നടക്കും. വിവിധ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പാരിപ്പള്ളിയിൽ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ഭാർഗവൻ നയിച്ച ദീപശിഖ ജാഥയും കിളികൊല്ലൂരിലെ പ്രതാപവർമ്മ തമ്പാൻ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ് നയിച്ച പതാക ജാഥയും പള്ളിമുക്കിൽ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക് നയിച്ച ഛായാചിത്ര ജാഥയും രാത്രിയോടെ സമ്മേളന നഗരിയിൽ സംഗമിക്കുകയായിരുന്നു. തുടർന്ന് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് കൊടിയേറി.

ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ് പതാക ഏറ്റുവാങ്ങി, ദിനേശ് ബാബു, ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ പന്തളം , ആർ. എസ്. അബിൻ, ജി.മഞ്ജുക്കുട്ടൻ, എന്നിവർ നേതൃത്വം നൽകി സമ്മേളനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് യുവാക്കൾ പങ്കെടുക്കുന്ന യുവജന റാലി നാളെ വൈകുന്നേരം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. തുടർന്ന് റാലി ശാസ്താംകോട്ട സുധീർ നഗറിൽ (ചിന്നക്കട ബസ് സ്റ്റാൻഡ് പരിസരം) എത്തുന്നതോടെ വമ്പിച്ച പൊതുസമ്മേളനം നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ് അധ്യക്ഷത വഹിക്കും. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. നാളെ പ്രതാപവർമ്മ തമ്പാൻ നഗറിൽ (ഡിസിസി ഓഫീസ് കോൺഫറൻസ് ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടുക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും

Published

on

കൊല്ലം:10 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കൊട്ടാരക്കര കോടതിയിൽ ആവശ്യപ്പെടും.പൊലീസ് അന്വേഷണത്തിൽ അവ്യക്തതകൾ നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ഓയൂർ കുട്ടിക്കടത്തിൽ മൂന്നുപേര്‍ മാത്രമാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു.

Advertisement
inner ad

അതുകൊണ്ടുതന്നെ കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കാൻ സാധ്യതയില്ല.പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപക്ഷ സമർപ്പിക്കും.തമിഴ്നാട്ടിലടക്കം പ്രതികൾ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും.

റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ് ആണ് നേരത്തെ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്.പ്രതികളെ പിടികൂടിയ ദിവസം ചിത്രങ്ങൾ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയതും ഡിവൈ.എസ്.പി ആയിരുന്നു.ഇൻസ്‌പെക്ടർമാർ ഉൾപ്പടെ 13 പേര്‍ അന്വേഷണസംഘത്തിലുണ്ടാകും.എ.ഡി.ജി.പി പറഞ്ഞ കാര്യങ്ങളും സാക്ഷികൾ പറയുന്ന കാര്യങ്ങളുമായി പൊരുത്തക്കേടുകളുണ്ട്‌. അവയെല്ലാം മാറ്റി തെളിവുകൾ കണ്ടെത്തുക എന്നതാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ദൗത്യം.

Advertisement
inner ad

ഒന്നാംപ്രതി പത്മകുമാറിന്റെ സാമ്പത്തികബാധ്യതയിലുള്ള സ്ഥിരീകരണവും വരുത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പെട്ടെന്ന് എന്തിനാണ് 10 ലക്ഷത്തിന്റെ ആവശ്യം വന്നത് എന്നതിൽ വ്യക്തത വരുത്തണം.

Advertisement
inner ad

Advertisement
inner ad
Continue Reading

Kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

Published

on

കൊല്ലം: റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച്ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിത രാജില്‍ കെ.ആര്‍. പത്മകുമാര്‍ (51), ഭാര്യ എം.ആര്‍. അനിതകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവരാണ് ഇപ്പോള്‍ ജയിലിലുള്ളത്. പത്മകുമാര്‍ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.

Advertisement
inner ad

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Published

on

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Advertisement
inner ad

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured