ഇന്ന് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ; രമേശ് ചെന്നിത്തല ഏക മലയാളി അഖിലേന്ത്യാ അധ്യക്ഷൻ

കൊച്ചി : ഇന്ത്യൻ യുവതയുടെ പ്രതീക്ഷയായ യൂത്ത് കോൺഗ്രസ് ഇന്ന് സ്ഥാപക ദിനം ആചരിക്കുകയാണ്. രാജ്യത്തെ യുവാക്കളുടെ ശബ്ദമായി മതേതര ജനാധിപത്യ പുരോഗമന കാഴ്ചപ്പാടുകളിലൂന്നി മുന്നോട്ടുപോകുന്ന യൂത്ത് കോൺഗ്രസ് എന്നും സാധാരണക്കാരന്റെ പ്രത്യാശയാണ്.

1960 ൽ രൂപംകൊണ്ട യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്എൽ ഡി തിവാരി ആയിരുന്നു. 1960 മുതൽ 2021 വരെ 18 അഖിലേന്ത്യാ അധ്യക്ഷന്മാരാണ് യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ചത്. കേരളത്തിൽ നിന്നും രമേശ് ചെന്നിത്തല മാത്രമാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായി വന്നിട്ടുള്ളത്. രമേശ് ചെന്നിത്തല പ്രസിഡന്റായിരുന്ന കാലത്ത് ഒട്ടേറെ സമര പോരാട്ടങ്ങൾ നടത്തുകയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിനെ ഒരു സമര സംഘടനയായ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കാട്ടുന്നതിൽ രമേശ് ചെന്നിത്തലയ്ക്കും കൃത്യമായ പങ്കുണ്ടായിരുന്നു.

നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് ആണ്. പലസംസ്ഥാനങ്ങളിലും പ്രളയം ഉണ്ടായപ്പോഴും കോവിഡ് രാജ്യത്തെ ആകെ കാർന്നു തിന്നുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പട നയിക്കുന്നത് കോൺഗ്രസ് പ്രസ്ഥാനം തന്നെയാണ്. രാജ്യത്തെ ഭരണകൂടം പരാജയപ്പെടുമ്പോൾ കോവിഡ് സന്നദ്ധ സേവന രംഗത്ത് സമാന്തര സർക്കാർ ആയി യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നു.

Related posts

Leave a Comment