ലാൻഡിംഗ് സിഗ്നൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന തുടർക്കഥയാവുകയാണ്. ഹജ്ജ് എമ്പാർകേഷൻ പോയിന്റ് കരിപ്പൂരിനെ ഒഴിവാക്കിയതിന്നും RTPCR ന്റെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി ലാൻഡിംഗ് സിഗ്നൽ പരിപാടി സംഘടിപ്പിച്ചു.
വരുമാനത്തിൽ മുൻപന്തിയിൽ ഉള്ള കരിപ്പൂരിനെ യാത്രക്കാരോടുള്ള ചൂഷണത്തിലും ഒന്നാമെതിത്തിക്കുകയാണ് അധികാരികൾ ചെയ്യുന്നതന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സെക്രെട്ടറി അഷ്‌റഫ്‌ കുഴിമണ്ണ ഷാജുമോൻ നീറാട് സതീഷ് കെ സി എന്നിവർ സംസാരിച്ചു. ആഫിഖ് ഓമാനൂർ, ജയപ്രകാശ് പെരിയമ്പലം, യാസിർ പെരിയമ്പലം, ഹസ്ന എ വി,സഫിയ സിദ്ധീഖ്,ഫാരിസ് കെ പി, ഹാഫിസ് പെരിയാൻ, മഹേഷ്‌ സി പപ്പൻ, ശംസു പൊന്നാട് എന്നിവർ നേത്രത്വം നൽകി.

Related posts

Leave a Comment