ഡോളർ കടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണം. അഡ്വ. പി ജെർമിയാസ്

കൊല്ലം : ഡോളർ കള്ളക്കടത്തിൽ സ്വപ്ന സുരേഷും സരിത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജൂലൈ 29ന് കസ്റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു .
കൊല്ലം സെൻട്രൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെർമിയാസ് .
ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദവിയിൽനിന്ന് രാജിവെക്കണമെന്ന് വീറോടെ വാദിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് മാതൃക കാട്ടാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത് എന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ വിതരണത്തിൽ പരാജയപ്പെട്ട സർക്കാർ ആരോഗ്യപ്രവർത്തകരെ പോലും ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മത്സ്യം തട്ടിയെറിയുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും സാധാരണക്കാരെ പെറ്റി അടിച്ച് കോടികൾ ഫൈൻ ഈടാക്കുന്ന പോലീസിനെയാണ് മുഖ്യമന്ത്രിക്ക് ഇഷ്ടമെന്നും ജർമിയാസ് കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡന്റ് പാലക്കൽ ഷാജഹാൻ അധ്യക്ഷതവഹിച്ചു. അസൈൻ പള്ളിമുക്ക്, നെസ്ഫൽ കലതിക്കാട്, സൈദ് ഷാജഹാൻ, ആശ്രാമം ഗോകുൽ, അനസ് ഇരവിപുരം, സുദർശൻ താമരക്കുളം, ഫർഷാദ് എന്നിവർ പ്രസംഗിച്ചു.

                  

Related posts

Leave a Comment