ഇന്ധനവില വർദ്ധനവിനെതിരെയുള്ള യൂത്ത് കോൺഗ്രസ് സൈക്കിൾ യാത്രയ്ക്ക് തുടക്കം ; ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു

രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സൈക്കിൾ യാത്രയ്ക്ക് തുടക്കമായി. കൊല്ലം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. തുടർന്ന് രാജ്ഭവൻ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മഴ നിറഞ്ഞ സാഹചര്യത്തിലും തോരാത്ത ആവേശവുമായി സർക്കാരുകൾക്കെതിരെ ഉള്ള പ്രതിഷേധം ഉയർത്തിക്കാട്ടി സൈക്കിൾ യാത്ര മുന്നേറുകയാണ്.

Related posts

Leave a Comment