യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി കേരളത്തിൽ നിന്നും എ എ മുഹമ്മദ് ഹാഷിം നിയമിതനായി

തൃശൂർ: യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി കേരളത്തിൽ നിന്നും തൃശൂർ സ്വദേശി എ എ മുഹമ്മദ് ഹാഷിം(28) നിയമിതനായി. തളിക്കുളം സ്വദേശിയായ ഹാഷിം കെ എസ് യു മുൻ ജില്ലാ ജനറൽ സെക്രട്ടറിയാണ്. നവംബറിൽ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി സംഘടിപ്പിച്ച യംഗ് ഇന്ത്യ ബോലിൽ ബെസ്റ്റ് പെർഫോർമർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സമകാലിക സംഭവങ്ങളിലെ അറിവും അവതരണമികവും വിലയിരുത്തപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 280 പേർ പങ്കെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് 27 പേരെ ദേശീയ വക്താക്കളായി അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ്‌ നിയമിച്ചത്. മാള എയിം ലോ കോളേജിൽ ആദ്യവർഷ ബിബിഎ എൽ എൽ ബി വിദ്യാർത്ഥിയായ മുഹമ്മദ് ഹാഷിം അറക്കവീട്ടിൽ അഷ്റഫിന്റെയും സീനത്തിന്റെയും മകനാണ്. മികച്ച പ്രാസംഗികനായ ഹാഷിം ജവഹർ ബാലജന വേദി സംസ്ഥാന കമ്മിറ്റി അംഗം , കെ എസ്‌ യു വാടാനപ്പിള്ളി മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.സഹോദരൻ : നിയാസ്.

Related posts

Leave a Comment