നിയമങ്ങൾ കാറ്റിൽപ്പറത്തി കേരളഹൗസിലെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ; ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ഡൽഹി കേരള ഹൗസിൽ നിയമങ്ങൾ ലംഘിച്ചു പൊതുമരാമത്തത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം കൂടിയതിൽ ഗവർണർക്ക് പരാതി നൽകി യൂത്ത്കോൺഗ്രസ്.

ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഡി.വൈ.എഫ്ഐയുടെ ദേശീയ കമ്മറ്റി യോഗം കേരള ഹൗസിന്റെ പ്രധാന കോൺഫറൻസ് ഹാളിൽ കൂടുവാൻ ഉണ്ടായ സാഹചര്യം യൂത്ത് കോൺഗ്രസ് ഡൽഹി ഘടകം കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണർ
സൗരവ് ജയിൻ IASനെ നേരിൽ കണ്ടത് വിശദീകരണം തേടിയിരുന്നു. ഒക്ടോബർ മുപ്പതാം തീയതി, ഞങ്ങൾക്ക് ലഭിച്ച വിശദീകരണം യുക്തിക്ക് നിരക്കാത്തതും വിശ്വസിക്കാൻ സാധിക്കാത്തതും ആയത് മൂലം ഗവർണറുടെ ഇടപെടൽ ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. കേരള ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെയോ, അനുബന്ധ രാഷ്ട്രീയ സംഘടനകളുടെയോ, യോഗം, പരിപാടികൾ കേരള ഹൗസിന്റെ പ്രധാന കോൺഫറൻസ് ഹാളിൽ കൂടുവാൻ നിയമം ഇല്ലാതിരിക്കെ, നിയമങ്ങൾ പാലിക്കാതെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്ഐയുടെ അഖിലേന്ത്യ കമ്മറ്റി യോഗം കൂടിയത്.

പാർട്ടിക്ക് ദില്ലിയിൽ സ്വന്തമായി ഓഫീസ് ഉള്ളപ്പോൾ അവിടെ ഒന്നും ഡി.വൈ.എഫ്.ഐയുടെ യോഗം കൂടാതെ എന്തിനായിരുന്നു കേരള ഹൗസിൽ നിയമങ്ങൾ ലംഘിച്ച്‌ യോഗം കൂടിയത് എന്നുള്ളത് വളരെ ഗൗരവമേറിയ വിഷയമാണ്.

നിയമപരമായി സ്ഥാപിതമായ കേരള സർക്കാരിന്റെ സ്ഥാപനമായ കേരള ഹൗസ് നിയമങ്ങൾ പാലിക്കേണ്ട മന്ത്രി പോലും നിയമങ്ങൾ സ്വന്തം ഇഷ്ടത്തിന് ലംഘിച്ചുകൊണ്ട് ഈ യോഗം കൂടുവാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും ഗവർണറുടെ ഓഫീസിൽ നിന്നും ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഭരണഘടനാ ’15’ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന കാര്യങ്ങളുടെ പച്ചയായ ചട്ടലംഘനമാണെന്നും നടപടി ഉണ്ടാകണമെന്നും കേരള പ്രദേശ് യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വൈശാഖ് എസ് ദർശനനും യൂത്ത് കോൺഗ്രസ് ഡൽഹി പ്രദേശ് സംസ്ഥാന ഗവേഷണ വിഭാഗം കോർഡിനേറ്റർ അരുൺ കൃഷ്ണനും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് വിനീത് തോമസും ആവശ്യപ്പെട്ടു.

Related posts

Leave a Comment