ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സൈക്കിള്‍ റാലി

മലപ്പുറം : രാജ്യത്ത് ദിവസം തോറും വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് രാജ്യ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി പ്രതിഷേധം നടന്നു. മലപ്പുറം മുതല്‍ പൂക്കോട്ടൂര്‍ വരെ ആറ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.. മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ റാലി കെപിസിസി ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയ്‌മോഹന്‍ സമാപന ഉദ്ഘാടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ കരീം, വി എസ് ജോയ്,കെപിസിസി സെക്രട്ടറി മാരായ കെപി അബ്ദുല്‍ മജീദ്, കെപി നൗഷാദലി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പികെ നൗഫല്‍ ബാബു, ഡിസിസി സെക്രട്ടറിമാരായ സക്കീര്‍ പുല്ലാര ഹാരിസ് ബാബു ചാലിയാര്‍ രോഹില്‍ നാഥ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, അജിത് പുളിക്കല്‍, സൈഫുദ്ധീന്‍ കണ്ണനാരി, അഷ്‌റഫ് കുഴിമണ്ണ നിയോജക മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് ഇസ്‌ലാഹ്, കെപി ശറഫുദ്ധീന്‍,ഇ കെ അന്‍ഷിദ്, സത്യന്‍ പൂക്കോട്ടൂര്‍ റിയാസ് ആനക്കയം, ഷബീബ് ഇരുമ്പുഴി, മുഹമ്മദ് റാഷിദ്, അര്‍ഷദ് മലപ്പുറം, മുഹമ്മദ് റാഫി, വസീല്‍ പുല്പറ്റ, ദിനില്‍ പൂക്കോട്ടൂര്‍, സുഹൈല്‍ ആനക്കയം എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment