യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പന്തം കൊളുത്തി

കൊണ്ടോട്ടി :ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന സ്ത്രീ പീഡന ഗുണ്ടാ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും
ഭരണ സംവിധാനമുപയോഗിച്ച് ഈ ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂരില്‍ പ്രതിഷേധ പന്തംകൊളുത്തി. സംസ്ഥാന സെക്രട്ടറി പി നിധീഷ് ഉദ്ഘാടനം ചെയ്തു.വള്ളിക്കുന്ന്‌നിയോജക മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി ജോണ്‍സണ്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.പള്ളിക്കല്‍ പഞ്ചായത്ത് അംഗം ജമാല്‍ കരിപ്പൂര്‍, ഷറഫു വള്ളിക്കുന്ന് , ബഷീര്‍ കീടക്കാടന്‍, റാഫി കരിപ്പൂര്‍,നാജില്‍ ബാവ, എ കെ നിഷാദ്, മുകേഷ് കെ, ഇസ്മായീല്‍ കരുവാന്‍ കുന്നന്‍, ബിനീഷ് പള്ളിക്കല്‍, ശശി കെ, സഫ്വാന്‍ കെ,ഷിബിലി കെ എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment