വെല്ലുവിളി പൊതു സമൂഹത്തോട് വേണ്ട: യൂത്ത് ലീഗ്


പെരിന്തല്‍മണ്ണ : ആനമങ്ങാട്: ലോക്ക്ഡൗണിന്റെ കാരണം പറഞ്ഞ് പൊതു സമൂഹത്തോട് വെല്ലുവിളിക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കലാണെന്ന് യൂത്ത് ലീഗ്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോടും നിയമങ്ങളോടും പൂര്‍ണമായും സഹകരിച്ച മലയാളികളെ അവരുടെ ജീവിക്കാനുള്ള അവകാശങ്ങളെ ഹനിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
വ്യാപാരികളെയും പൊതു സമൂഹത്തെയും വെല്ലുവിളിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലയില്‍ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുന്‍പിലും നടത്തുന്ന നില്‍പ്പ് സമരത്തിന്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനമങ്ങാട് വില്ലേജ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ സംഗമം നടത്തി.ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.നൗഷാദലി ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് വാഫി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ടി.അഫ്‌സല്‍, പി.പി.രാജേഷ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സലാം മണലായ, ഭാരവാഹികളായ നവാസ് ആലിക്കല്‍, നജ്മുദ്ധീന്‍ പാട്ടശ്ശേരി, ഷുഹൈബ് പാറല്‍, ഷബീര്‍ കണ്ടപ്പാടി, സിയാസ് പാലോളിപ്പറമ്പ്, ഇര്‍ഷാദ് പൊടെക്കാട്, ഷഫീഖ്.പി, ഷമീര്‍.ഇ.പി എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment