പെണ്‍കുട്ടിക്കു സന്ദേശമയച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴഃ പെണ്‍കുട്ടിക്കു അശ്ലീല സന്ദേശമയച്ചു എന്നാരോപിച്ച് യുവാവിനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടിത്തി. ചേര്‍ത്തലയ്ക്കു സമീപം പൂച്ചക്കലില്‍ ഇന്നലെ രാത്രിയാണു സംഭവം. പൂച്ചാക്കല്‍ തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (35) ആണു കൊല്ലപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന സുജിത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അശ്ലീല സന്ദേശത്തിന്‍റെ പേരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപിന്‍ ലാലും പ്രതികളും തമ്മില്‍ വാക്കേറ്റം നടക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടിലേക്കു പോകുകയായിരുന്ന വിപിന്‍ ലാലിനെ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പ്രത്യാക്രമണത്തിനിടയിലാണ് സംഘം ഇയാളെ വെട്ടിവീഴ്ത്തിയത്. സംഭവ സ്ഥലത്തു തന്നെ വിപിന്‍ലാല്‍ കൊല്ലപ്പെട്ടു.

Related posts

Leave a Comment