Connect with us
48 birthday
top banner (1)

Kuwait

ചെങ്ങന്നൂർ സ്വദേശി യുവാവ് കുവൈറ്റിൽ മരണപ്പെട്ടു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് കൂടമ്പള്ളത്ത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3 മണിക്ക് മരണപ്പെട്ടു. അവിവാഹിതൻ ആയിരുന്നു. സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവർ സഹോദരിമാർ ആണ്. ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Continue Reading

Kuwait

60 വയസ്സുകാർക്ക് ആശ്വാസം; കടുത്ത ഫീസുകളിൽ നിന്നും മുക്തമാവുന്നു

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ മാനവശേഷി ക്കായുള്ള പബ്ലിക് അതോറിറ്റി ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 250 ദിനാറും, 500 ദിനാറിന്റെ വാർഷിക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 കുവൈറ്റ് ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. കടുത്ത ഫീസ് നൽകി താമസ രേഖ പുതുക്കാനാവാതെ വന്നതിനെ തുടർന്ന് നിരവധി വിദഗ്ധ തൊഴിലാളികൾക്ക് രാജ്ജ്യം വിടേണ്ടിവന്നിരുന്നു. രാജ്‌ജ്യത്തെ ലേബർ മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതം പ്രത്യക്ഷമായിരുന്നു. പുതിയ നടപടികൾ 60 വയസ്സിനോട് അടുത്തുകൊണ്ടിരുന്ന പ്രവാസികളിൽ ചെറുതല്ലാത്ത ആശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെ ഇക്കാമ ട്രാൻസ്ഫർ സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

‘ലുലു ബാർബിക്യു & ഗ്രിൽ – ടൈം ടു ചിൽ’ പ്രമോഷൻ രസകരമായ വിനോദം ഉപഭോക്താക്കളെ കാത്തിരിക്കുന്നു

Published

on

കുവൈറ്റ് സിറ്റി : ‘ലുലു ബാർബിക്യൂ & ഗ്രിൽ – ടൈം ടു ചിൽ’ പ്രമോഷൻ നവംബർ 28 ന് ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ജഹ്‌റ ഔട്ട്‌ലെറ്റിൽ കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല ഒവൈദ് അൽ-ഹത്തലും ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിൻ്റെയും പ്രമോഷൻ്റെ പ്രധാന സ്പോൺസർ അൽയൂമിൻ്റെയും ഉന്നത മാനേജ്‌മെൻ്റും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. 100-ലധികം പങ്കാളികൾ ഗ്രില്ലിംഗ് കഴിവുകൾ പ്രദർശിപ്പിച്ച ലൈവ് ബാർബിക്യു മത്സരത്തിൻ്റെ ആരംഭ പ്രവർത്തനങ്ങളുടെ ലൈനപ്പ് ഉദ്ഘാടന ദിവസം നൽകി. ‘ആലിയൂം’ മുഖ്യ സ്പോൺസറും സാദിയ, അമേരിക്കാന, സീറ എന്നിവർ കോ-സ്‌പോൺസർമാരുമായ ബാർബിക്യൂ & ഗ്രിൽ-ടൈം ടു ചിൽ’ മത്സരങ്ങൾ മത്സരാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒരു ചിക്കൻ ഫെസ്റ്റായിതീർന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം150, 100, 75 കുവൈത്ത് ദിനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലുലു കുവൈറ്റിൻ്റെ ഉന്നത മാനേജ്മെൻ്റും സ്പോൺസർമാരുടെ പ്രതിനിധികളും ചേർന്ന് സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത ഓരോരുത്തരുത്തർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ബാർബിക്യൂ – ഗ്രില്ലിംഗിൽ വൈദഗ്ധ്യം നേടാനും ആസ്വദിക്കാനുമുള്ള ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും മുതൽ, രുചിയും നൽകുന്ന സ്‌പോൺസർമാരിൽ നിന്നുള്ള ഫുഡ് സാംപ്ലിംഗ് കൗണ്ടറുകൾ വരെ ആകർഷകമായ സായം സന്ധ്യ സന്ദർശകർക്ക് ആസ്വാദ്യകരമായി. ഫുഡ് ട്രക്കുകൾ, കുട്ടികളുടെ പ്രത്യേക പ്ലേ സോൺ, എൽഇഡി വാട്ടർ ഡ്രം ഷോ, ലൈവ് മ്യൂസിക് ബാൻഡ്, ബബിൾ ഷോ എന്നിവയുൾപ്പെടെയുള്ള പ്രകടനങ്ങളും മാസ്കോട്ടുകളുടെ പ്രകടനങ്ങളും ‘ദ ടാലെസ്റ്റ് മനുഷ്യൻ എന്നറിയപ്പെടുന്ന ഒരു ഉയർന്ന എൻ്റർടെയ്‌നറും കൂടിയായപ്പോൾ ബാർബിക്യൂ സന്ധ്യ അവിസ്മരണീയമായി മാറി. പ്രീമിയം മീറ്റ്സ്, ഫ്രഷ് ഫിഷ്, ഫ്ലേവർഫുൾ സോസുകൾ, ഗ്രില്ലിംഗ് സെറ്റുകൾ, ആക്സസറികൾ എന്നിവയുൾപ്പെടെ വിവിധതരം ബാർബിക്യു വസ്തുക്കളിൽ കിഴിവുകൾ പ്രദര്ശിപ്പിക്കുന്നതിന് ‘ലുലു ബാർബിക്യൂ & ഗ്രിൽ–ടൈം ടു ചിൽ’ പ്രമോഷൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. പുകവലി ഡീലുകളും വായിൽ വെള്ളമൂറുന്ന രുചികളും പ്രമോഷൻ ഒരു ഷോപ്പിംഗ് ഇവൻ്റ് എന്നതിലുപരി സമൂഹത്തിൻ്റെ ഭക്ഷണത്തിൻ്റെയും വിനോദത്തിൻ്റെയും ആഘോഷമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഗ്രില്ലിംഗിൻ്റെ സന്തോഷം അനുഭവിക്കാനും ഉപഭോക്താ ക്കളുടെ സ്വപ്നങ്ങൾക്ക് ജീവൻ പകരാനും ഡിസംബർ 3-ന് മുമ്പ് നിങ്ങളുടെ അടുത്തുള്ള ലുലു ഔട്ട്‌ലെറ്റ് സന്ദർശിക്കാവുന്നതാണ്.

Continue Reading

Featured