Connect with us
48 birthday
top banner (1)

Kerala

യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി

Avatar

Published

on

കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു, യുഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കൺവീനർ മുഹമ്മദ് ഫെബിൻ,ഡിന്റോ ജോസ്,അസീസ് അമ്പിലേരി,രമ്യ ജയപ്രസാദ്,ഷമീർ ഒടുവിൽ,അർജുൻ ദാസ്,സഫ്‌വാൻ ആനപ്പാറ,സുനീർ ഇത്തികൽ,മുബഷീർ എമിലി,ഷംസുദ്ധീൻ പി പി,ഷബീർ പുത്തൂർവയൽ തുടങ്ങിയവർ സംസാരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thiruvananthapuram

എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

Published

on


തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.

Advertisement
inner ad

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.

ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.

Advertisement
inner ad
Continue Reading

Pathanamthitta

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്

Published

on


പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെയാണ് നടപടി. ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. ഇയാളെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരണ്‍ ചന്ദ്രന്‍ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.

2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.

Advertisement
inner ad

പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Advertisement
inner ad
Continue Reading

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Featured