തൊഴിലില്ലായ്മക്കെതിരെ അണ്‍-എംപ്ലോയ്മെന്റ്ക്യൂ സമരവുമായി യൂത്ത്കോണ്‍ഗ്രസ്

മുട്ടില്‍: രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലിലായ്മക്കെതിരെയും അധികാരത്തില്‍ എത്തിയാല്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം തൊഴിലില്ലായ്മ വര്‍ധിച്ച് വരുന്ന സമയത്ത് പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ പോസ്റ്റ് ഓഫീസിന്‍ അണ്‍ എംപ്ലോയ്മെന്റ് ക്യൂ സമരം നടത്തി. സമരത്തില്‍ പങ്കെടുത്തവര്‍ അവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. അമല്‍ ജോയ്, ലയണല്‍ മാത്യൂ, സിജു പൗലോസ്, അരുണ്‍ദേവ്, സിറിള്‍ ജോസ്, ശ്രീജിത്ത് എടപ്പെട്ടി, ഷിജു ഗോപാല്‍, ലിറാര്‍ പള്ളികുന്ന്, ഇഖ്ബാല്‍ കൊളവയല്‍, ബാദുഷ, വിനായക്, ഹരിസ് പൊന്‍കുളം, നന്ദീഷ്, ഫൈസല്‍ പരിയാരം സംസാരിച്ചു.

Related posts

Leave a Comment