വർഗീയതയ്ക്കെതിരെ ക്യാപെയ്നുമായി യൂത്ത്കോൺഗ്രസ്‌

വർഗീയ ചേരിതിരിവുകൾ രൂക്ഷമാക്കുവാൻ സംഘടിതമായ ശ്രമങ്ങൾ കേരളത്തിൽ നടക്കുന്ന പശ്ചാത്തലത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നെഹ്റുവിന്റെ ജന്മവാർഷികമായ നവംബർ 14 വരെ വർഗീയതക്കെതിരെ ഇന്ത്യ യുണൈറ്റഡ് എന്നപേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ക്യാമ്പയിൻനടത്തും.

“തീവ്രവാദം വിസ്മയമല്ല
ലഹരിക്ക് മതമില്ല
ഇന്ത്യ മതരാഷ്ട്രമല്ല”
എന്ന മുദ്രാവാക്യമുയർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത് നിന്നാണ് ഔദ്യോഗിക തുടക്കം. 14 ജില്ലകളിലും സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പദയാത്രകൾ സംഘടിപ്പിക്കും. പദയാത്ര കളുടെ സമാപനമായി ഐക്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.14 വിഷയ വിദഗ്ധർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്.

140 നിയോജകമണ്ഡലങ്ങളിലും ഈ മുദ്രാവാക്യമുയർത്തി ഐക്യ സദസ്സുകളും, നവംബർ 14ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശികമായി 1000 പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.100000 വീടുകളിൽ ഗാന്ധി നെഹ്റു സ്മൃതിയും പ്രചരണത്തിന് ഭാഗമായി യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തും.

Related posts

Leave a Comment