എ.കെ ശശീന്ദ്രന്‍ മന്ത്രിപദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് : എ.കെ ശശീന്ദ്രന്‍ മന്ത്രിപദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎല്‍എ. ശശീന്ദ്രന്‍റേത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമെന്നും പാര്‍ട്ടിക്കാര്‍ക്ക് ഒരു നീതിയും ജനങ്ങള്‍ക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കുറ്റക്കാരെ സംരക്ഷിക്കാന്‍ ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നേരിട്ട് ഇടപെടുന്നുവെന്നും
മന്ത്രിക്ക് വിഷയം നിഷേധിക്കാന്‍ കഴിയുന്നത് മുമ്പ് മുന്നണിയില്‍ നിന്ന് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലക്കാട് വെച്ചായിരുന്നു ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related posts

Leave a Comment