യൂത്ത് കോൺഗ്രസിന്റെ ആദരവ്

തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗ് ഒന്നാം റാങ്ക് കരസ്‌ഥമാക്കി അഖിൽ മോഹനനെ തൃപ്പൂണിത്തുറ യൂത്ത് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ രാജ് ഉപഹാരം നൽകി. തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഐ.എൻ.ടി.യുസി. റീജിയണൽ പ്രസിഡന്റ് പിസി സുനിൽകുമാർ പൊന്നാടയണിയിച്ചു.

തൃപ്പൂണിത്തറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഭാസ്കരൻ കദളിക്കാട്,വാർഡ് പ്രസിഡണ്ട് രാജേന്ദ്രൻ കൊങ്ങപ്പിള്ളി,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിവേക് പി കെ,സിപ്സൺ കെ വി, സാരൂപ് ജിത്, സന്ദീപ് പി സി,അർജുൻ എ പി, എന്നിവർ സന്നിഹിതരായിരുന്നു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

Related posts

Leave a Comment