യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആദരവ്

ആലുവ: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, സംസ്‌കൃത സാഹിത്യ വിഭാഗം ബിരുദാനന്തര ബിരുദത്തിൽ അഞ്ചാം റാങ്ക് നേടിയ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ലിയ വിനോദ് രാജിന് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു .
സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശബരിനാഥൻ കെ എസ്‌ ,റിജിൽ മാക്കുറ്റി ,ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടിറ്റോ ആന്റണി ,സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി ആന്റു ,ജിൻഷാദ് ജിന്നാസ് ,മനു ജേക്കബ് , ഹസിം ഖാലിദ് ,അബ്ദുൾ റഷീദ് ,ഷംസു തലക്കോട്ടിൽ ,ഹാരിസ് എം എ ,അനൂപ് ശിവശക്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related posts

Leave a Comment