ഫിഷറീസ് ഓഫീസിനു മുന്നിൽ വള്ളവുമായി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

വൈപ്പിൻ: അഴിമുഖത്തു മുങ്ങിയ ജലയാനങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ഫിഷറീസ് വകുപ്പും തുറമുഖ ട്രസ്റ്റും സ്വീകരിച്ച നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്‌ ഫിഷറീസ് സ്റ്റേഷന് മുന്നിൽ വള്ളവുമായി പ്രതിഷേധ സമരം നടത്തി. മുങ്ങുന്ന ബോട്ടുകളും വള്ളങ്ങളും അവയുടെ ഉടമകൾ സ്വന്തം ചിലവിൽ നീക്കണമെന്നുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അവ സർക്കാർ ചെലവിൽ തന്നെ നീക്കം ചെയ്യുകയും മുങ്ങി പോയ യാനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും സമരം ഉത്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ടിറ്റോ ആന്റണി അവശ്യപെട്ടു.

ഞാറക്കൽ – എളങ്കുന്നപുഴ -പുതുവൈപ്പ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ്‌ വിശാഖ് അശ്വിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിവേക് ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ നിതിൻ ബാബു, സി.വി.മഹേഷ്‌,ലിയോ കുഞ്ഞച്ചൻ,ബ്ലോക്ക്‌ ഭാരവാഹികളായ പി വി വിബിൻ,സ്വാതിഷ് സത്യൻ,ബിമൽ ബാബു,ഔഷിൻ ഹിജു, എസ്സൽ സെബാസ്റ്റ്യൻ, ജോഹാൻ പരപ്പൻ,മനോജ്‌ ഡി എം, ലിബിൻ ഷാജി,വിനു പുതുവൈപ്പ്,അനിൽ വടക്കേടത് , ശ്രീയേഷ് കെ ആർ, സിംസൺ നെടുങ്ങാട്,പി എ ജോജി, ജൂഡ്സൺ കെ എ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment