വാക്സിൻ ക്ഷാമത്തിനെതിരെ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ നിൽപ് സമരം നടത്തി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശാനുസരണം പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷാമത്തിനെതിരെ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ നിൽപ് സമരം നടത്തി. യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയം അധ്യക്ഷത വഹിച്ചു, കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് കെ കെ ബാബു ഉദ്ഘടാനം ചെയ്തു, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം കെ എം പ്രസൂൺ മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ശരത് ഡിക്സൺ, വിൻസെന്റ് കാവാലംകുഴി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വിജയാ മോഹൻ എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment