ലംഖിപൂർ കൂട്ടക്കോല കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രതിഷേധം

പായിപ്ര : ഉത്തർ പ്രദേശിൽ കർഷകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പുത്രൻ പ്രധാന പ്രതിയായ സംഭവത്തിൽ പിതാവ് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരുന്നത് പ്രതികളെ വെറുതെ വിടുന്നതിന് തുല്യമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കർഷകരോടുള്ള അനുഭാവം വാക്കുകളിൽ ഒതുക്കാതെ കേന്ദ്രമന്ത്രിയെ പുറത്താക്കുവാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് അലി മീരാൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഉമ്മർ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു. കെ.പി ജോയി, പി.എ അനിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ വർഗീസ് പുതിയേടത്ത്, ജനറൽ സെക്രട്ടറിമാരായ നസീഫ് എ.എൻ,അഫ്സൽ വിളക്കത്ത്, സിദ്ധിഖ് പേടമാൻ, മണ്ഡലം ഭാരവാഹികളായ ഷൈഖ് മുഹമ്മദ്, സഹീർ മേനാമറ്റം, മനാഫ്, ആബിദ്, കെഎസ്‌യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അൽത്താഫ്, സാദിഖ്, ഷെഫീഖ്, ഹാഷിം, മുഫീദ്, മുഹ്സിൻ, ഷാനവാസ് പറമ്പിൽ, ടി.ആർ ഷാജു എന്നിവർ സംസാരിച്ചു.

Related posts

Leave a Comment