Connect with us
48 birthday
top banner (1)

Kerala

ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നീക്കം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Avatar

Published

on

പത്തനംതിട്ട: നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ട.
അടൂർ, തിരുവല്ല, കോഴഞ്ചേരി തുടങ്ങിയ ഗവ: ആശുപത്രികൾക്കും, മറ്റ് സ്വകാര്യ ആശുപത്രികൾക്കും അടിയന്തര ഘട്ടങ്ങളിൽ ബ്ലഡ് നൽകുന്ന മദർ ബ്ലഡ് ബാങ്കാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.ഇതിൻ്റെ പ്രവർത്തനം നിർത്തിവെക്കുന്നത് വിവിധ ആശുപത്രികളിലേക്കുള്ള ബ്ലഡ് വിതരണം അവതാളത്തിലാക്കും. ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ ഇത്തരം തുഗ്ലക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഉപേക്ഷിക്കണമെന്നും നഹാസ്പത്തനംതിട്ട പറഞ്ഞു.

നിലവിലുള്ള ഒപി ബ്ലോക്ക് പൊളിച്ച് പുതിയത് നിർമക്കുന്നതിന് നടപടി സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾക്കും, ശബരിമല തീർത്ഥാടകർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ നഗരഹൃദയത്തിലുള്ള ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ലാത്ത കോന്നി മെഡിക്കൽ കോളേജിലേക്ക് തീർത്ഥാടകരെ അയക്കാനുള്ള ആരോഗ്യ മന്ത്രിയുടെ തീരുമാനം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും ന ഹാസ്പത്തനംതിട്ട ആവശ്യപ്പെട്ടു

Advertisement
inner ad

സ്വന്തം നിയോജക മണ്ഡലത്തിലെ ജനറൽ ആശുത്രിയുടെ പ്രവർത്തനത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് അവതാളത്തിലാക്കാൻ ശ്രമിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ജാതിമതങ്ങള്‍ക്കതീതമായ മാനവികതയാണു രാഷ്ട്രീയം: സി.ആര്‍ മഹേഷ് എംഎല്‍എ

Published

on

കരുനാഗപ്പള്ളി: ജാതി മത വര്‍ണവര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനവികതയാണ് രാഷ്ടീയമെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവികത സമതയുടെ സന്ദേശമാണ്. ആ സന്ദേശമാണ് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തിനു നല്കുന്ന സേവനമെന്ന് മഹേഷ് അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ജില്ലാ തല സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. കവിതാ വേദി ഏര്‍പ്പെടുത്തിയ ഗീതാ ഹിരണ്യന്‍ സാഹിത്യ പുരസ്‌കാരം മീന ശൂരനാടിനും, ചുനക്കര രാമന്‍കുട്ടി പ്രതിഭാ പുരസ്‌കാരം വാസു അരീക്കോടിനും, ഉമ്മന്നൂര്‍ഗോപാലകൃഷ്ണന്‍ കവിതാ പുരസ്‌കാരം ശ്യാം ഏനാത്തിനും സുജിത് വിജയന്‍ പിള്ള എം.എല്‍.എ. സമര്‍പ്പിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തില്‍ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അതുല്യമായ പങ്ക് വഹിക്കാനുണ്ടെന്ന് മഹേഷ് ഓര്‍മ്മിപ്പിച്ചു. കരുനാഗപ്പളളി മോഹന്‍ കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ .നാടക പുരസ്‌കാരം കെ. ശ്രീകുമാര്‍, സി.ആര്‍. മഹേഷില്‍ നിന്നും ഏറ്റുവാങ്ങി.

കവിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ താന്നിക്കല്‍ , മോഹന്‍ കുമാര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് പുന്നൂര്‍ ശ്രീകുമാര്‍, ടി.കെ. അശോക് കുമാര്‍, പി. സോമരാജന്‍ , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉണ്ണി പുത്തുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖര്‍, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Thiruvananthapuram

എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

Published

on


തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.

Advertisement
inner ad

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.

ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.

Advertisement
inner ad
Continue Reading

Pathanamthitta

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്

Published

on


പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെയാണ് നടപടി. ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. ഇയാളെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരണ്‍ ചന്ദ്രന്‍ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.

2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.

Advertisement
inner ad

പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured