രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ രാജീവ് കായിക പുരസ്കാരം സമ്മാനിച്ച് യൂത്ത് കോൺഗ്രസ്സ്

കൂട്ടാലിട : രാജീവ് ഗാന്ധി ദിനത്തിൽ യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കായിക പുരസ്ക്കാരം മുൻ വോളീബോൾ കേരളാ ടീം ക്യാപ്റ്റൻ ജിതിൻ.എൻ ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പുരസ്കാരം നൽകി ആദരിച്ചു .മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു.സിറാജ് കാളിയത്ത്,സുവീൻ.വി.പി,വോളീബോൾ കോച്ച് ബാബു എൻ,അർജുൻ പൂനത്ത്,അഭിരാം തിരുവോട്,സന്തോഷ് ടികെ,വിനോദൻ മാസ്റ്റർ,അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകിഎല്ലാ വർഷവും സദ്ഭാവനാ ദിനത്തിൽ മണ്ഡലത്തിലെ മികച്ചകായിക താരങ്ങൾക്ക് പുരസ്കാരം നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട അറിയിച്ചു

Related posts

Leave a Comment