യൂത്ത് കോൺഗ്രസ്സ് ചക്രം ഉരുട്ട് സമരം നടത്തി

മുളന്തുരുത്തി: യൂത്ത് കോൺഗ്രസ്സ് ചക്രം ഉരുട്ട് സമരം നടത്തി.അനിയന്ത്രിതമായി പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിക്ഷേധിച്ചും പെട്രോൾ ഡീസൽ നികുതി GST യിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ്സ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ ചക്രം ഉരുട്ടി പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ സമരം DCC ജന:സെക്രട്ടറി അഡ്വ: റീസ് പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ചിത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി കെ.കെ. മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈ: പ്രസിഡൻ്റുമാരായ സണ്ണി ജോർജ്ജ് സ്വാഗതവും അരുൺ അരയൻകാവ് നന്ദിയും പറഞ്ഞു. ജോമോൻ ജോയി, റിനോ ജെ മ്യാലിൽ, ജസ്റ്റിൻ ബോസ്, ജിറ്റു ജോൺ, ജിവൻ കെ ചെറിയാൻ, രാഹുൽ സുകുമാരൻ, ബിബി എം ബാബു. ലിജോ കെ ചാക്കോച്ചൻ, ബെയ്സിൽ മൂളന്തുരുത്തി, ചാൾസ് ജോണി എന്നിവർ നേതൃത്തം നൽകി

Related posts

Leave a Comment