പണി തീരും മുന്‍പേ ടോള്‍, കഴക്കൂട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരംഃ ദേശീയ പാതയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധം. പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ കഴക്കൂട്ടം- കാരോട് ദേശീയ പാതയില്‍ ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരേയാണു സമരം. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. പണി പൂര്‍ത്തിയാക്കാതെയും നാട്ടുകാരുമായി കൂടിയാലോചിക്കാതെയും ടോള്‍ പരിവ് അനുവദിക്കില്ലെന്ന് എം. വിന്‍സന്‍റ് എംഎല്‍എ. നാളെ മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഇന്നുമുതല്‍ ടോള്‍ പിരിക്കാന്‍ ദേശീയ പാത അഥോരിറ്റി അനുമതി നല്കിയിട്ടുണ്ടെന്നു കരാര്‍ കമ്പനി അറിയിച്ചു. ദേശീയ പാതയുടെ ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 285 രൂപ നിരക്കില്‍ പാസ് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

Related posts

Leave a Comment