യൂത്ത് കോൺഗ്രസ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

വൈപ്പിൻ: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂൾ പരിസരം വൃത്തിയാക്കി.

യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട്‌ ജാസ്‌മോൻ മരിയാലയത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹസമിതി അംഗം കെ എം പ്രസൂൺ, യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നീനു ജോസ്, വിബിൻ വർഗീസ്, വിവേക് ചന്ദ്രൻ, ജസ്റ്റിൻ ഇമ്മാനുവൽ, യൂത്ത് കോൺഗ്രസ്‌ നാലാം വാർഡ് കമ്മറ്റി അംഗം ദേവിക, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അഭിഷേക്,നിതിൻ കോൺഗ്രസ്‌ നേതാക്കന്മാരായ വിൻസെന്റ് കാവലംകുഴി, അയിൻസ്റ്റീൻ ആന്റണി എന്നിവർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി.

വരും ദിവസങ്ങളിൽ സമീപത്തുള്ള മറ്റു സ്കൂളുകളും വൃത്തിയാക്കും എന്ന് യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് ജാസ്‌മോൻ മരിയാലയം അറിയിച്ചു

Related posts

Leave a Comment