എ കെ ശശീന്ദ്രൻ രാജി വയ്ക്കണം : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പീഢന പരാതി നൽകിയ യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് പരാതി പിൻവലിച്ച് ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെടുകയും, വിഷയത്തിൽ പ്രതിക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ സി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഒരു വനിതക്കെതിരെ നടന്ന പീഢന പരാതിയിൽ വേട്ടക്കാരനോടൊപ്പം നിലകൊണ്ട മന്ത്രിയെ കേസിൽ കൂട്ടുപ്രതിയാക്കണമെന്നും, പൊതുപ്രവർത്തന രംഗത്ത് അല്പമെങ്കിലും ധാർമ്മികത പുലർത്തുന്നുണ്ടെങ്കിൽ മന്ത്രിയെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കാൻ എൻ സീ പി അദ്യക്ഷൻ പി സി ചാക്കോയും ഇടതുപക്ഷ മുന്നണിയും തയ്യാറാകണമെന്ന് അഭിലാഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിത്ത് ചാക്കോ അദ്യക്ഷത വഹിച്ചു.KSU നിയോജക മണ്ഡലം പ്രസിഡൻ്റ് ബ്ലസൺ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ പ്രവീൺ രാജു ,ടിറ്റോ തോമസ് ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ജിസൺ സണ്ണി ,ഡിജിൻ ,മനിൽ നിജോ, എന്നിവർ നേത്ര്യത്തം നൽകി കോൺഗ്രസ് നേതാക്കളായ വർഗ്ഗീസ് വാഴപ്പിള്ളി ,ജിജോ മണ്ണൂത്തി ,ലിയോ ,മിറ്റോ, രജിത്ത് തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment