യൂത്ത് കോൺഗ്രസ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി


തൃത്താല:ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കോവിഡ് വാക്സിൻ വിതരണത്തിൽ ഭരണസമിതി സ്വജനപക്ഷാപാതം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബ്ലോക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നിലവിലെ സ്പോട്ട് വാക്സിനേഷൻ രജിസ്ട്രേഷൻ പാർട്ടിക്കാർക്കും , ബന്ധുക്കൾക്കും മാത്രം നൽകി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

പ്രതിഷേധ സമരം നിയോജക മണ്ഡലം പ്രസിഡൻ്റ സനോജ് കണ്ടലായിൽ ൻ്റെ അദ്ധ്യക്ഷതയിൽ KPCC വക്താവ് സി.വി ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഒ ഫാറൂഖ് ,എ.കെ.ഷാനിബ് , ജില്ല സെക്രട്ടറിമാരായ പി.എം.സബാഹ് , Adv സുബ്രഹ്മണ്യൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയക്കൽ ബാവ,
വിമൽ.പി.ജി,വി.ടി.വിഷ്ണു, പി.വി.ഹരി,
എ.ഉണ്ണികൃഷ്ണൻ,സജീഷ്,
ഹൈദർ തട്ടത്താഴത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Comment