യൂത്ത് കോൺഗ്രസ് സംഗീത ആൽബം ഉമ്മൻ ചാണ്ടി റിലീസ് ചെയ്തു.

പുതുപ്പള്ളി : യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ സംഗീത ആൽബത്തിന്റെ റിലീസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കണകന്റെ നേതൃത്വത്തിലാണ് ആൽബം പുറത്തിറക്കിയത്.

വൈശാഖ് എം. എസ് ആണ് ആൽബത്തിനു സംഗീതവും ശബ്ദവും പകർന്നത്. ഷൈൻ കാട്ടംകൂട്ടിൽ പാട്ടിനു വരികൾ കുറിച്ചു. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത് ദിപു വർഗീസാണ്. സാങ്കേതിക സഹായം ജോബിൻസ്. നിരവധി നേതാക്കളാണ് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ചത്.

Related posts

Leave a Comment