പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധവുമായ് യൂത്ത് കോൺഗ്രസ്സ്

ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാഅത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന് എത്തിയ ആളുകൾക്കെതിരെയും , മഹല്ല് ഭാരവാഹികൾക്കെതിരെയും ആലപ്പുഴ സൗത്ത് പോലീസ് കേസ്സെടുത്ത നടപടിയിൽ യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് സരുൺ റോയി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ..
ബീവറേജിന് മുന്നിലും നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിലും,
സിപിഎം നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികളിലും നൂറുകണക്കിന് പേർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചു കൂടുമ്പോൾ കണ്ടില്ലന്ന് നടിക്കുന്ന പോലീസാണ്, ജോലിക്ക് പോകുന്നവർക്കെതിരെയും വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ജുമുഅ നമസ്ക്കാരത്തിന് എതിരെയും കേസ് എടുത്തത് പോലീസിന്റെ ഇത്തരം വിവേചനവും ഇരട്ടതാപ്പും അപലപനീയമാണ്. ഇത്തരം പോലിസ് നടപടികൾക്ക് നിർദേശം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പക്ഷപാത നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു ജുമാഅ നമസ്കാരത്തിന് വിശ്വാസികൾക്കെതിരെ അന്യായമായി എടുത്ത കേസ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ സരുൺ റോയി അധ്യക്ഷത വഹിച്ചു ഭാരവാഹികളായ നിസാം ബഷീർ, സ്റ്റേനു തോമസ്, അൻസിൽ ബഷീർ, ബിനു OB,ആൽബർട്ട് VT,ജോസ് മരിയാൻ, അരുൺ സാബു
മണ്ഡലം പ്രസിഡന്റ്മാരായ ഉബൈസ് റഷീദ്, ബിനു കുമാർ, സിബി മണ്ണഞ്ചേരി, ശ്യാംജിത്ത്, വിൽഫ്രഡ് പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു

Related posts

Leave a Comment