പഞ്ചായത്ത്‌ വാട്സപ്പ്‌ കൂട്ടായ്മയിൽ ഉന്നയിച്ച ആവിശ്യം യൂത്ത്‌ കോൺഗ്രസ്സ്‌ ഏറ്റെടുത്തു

അത്തിക്കയം : നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സാപ്പ് കൂട്ടായ്മയായ ഉത്തരവാദിത്ത ഭരണം 2020 എന്ന ഗ്രൂപ്പ് പഞ്ചായത്തിനെ സംബന്ധിച്ച് ഉള്ള പരാതികൾക്കും, പരിഹാരങ്ങൾക്കും ജനങ്ങളിലേക്ക് സമ്പർക്കം നടത്തുന്നതിനും അഭിപ്രായങ്ങളും മറ്റും പറയുന്നതിനുമായി ജനപ്രതിനിധികളും നാട്ടിലെ വിവിധ വാർഡുകളിൽ നിന്നുള്ള ആളുകളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ അത്തിക്കയം വനത്തുമുറിയിൽ റോഡ്‌ വ്യക്തമായി കാണാത്തത്‌ അപകടത്തിനു കാരണമാകും എന്ന് അറിയിച്ചതിനെ തുടർന്ന് യൂത്ത്‌ കോൺഗ്രസ്സ്‌ മടന്തമൺ യുണിറ്റ്‌ കമ്മറ്റി ഈ ആവിശ്യം പരിഹരിക്കാം എന്ന് ഉറപ്പ്‌ നൽകി മണിക്കുറുകൾക്ക്‌ അകം വനത്തുമുറിയിലും മടന്തമണ്ണിലും രണ്ട്‌ ഉന്മധ്യ കണ്ണാടികൾ സ്ഥാപിച്ചു. വനത്തുമുറിയിൽ സ്ഥാപിച്ച കണ്ണാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാ ജോബി ഉത്ഘാടനം ചെയ്തു. മടന്തമണ്ണിൽ സ്ഥാപിച്ച കണ്ണാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രാജൻ നീറംപ്ലാക്കൽ ഉത്ഘാടനം ചെയ്തു മടന്തമൺ യുണിറ്റ്‌ പ്രസിഡന്റ്‌ അനിൽ കല്ലുപുര അദ്ധ്യക്ഷത വഹിച്ചു അഡ്വ.സാംജി ഇടമുറി, റോസമ്മ വർഗ്ഗീസ്‌, ഷിജോ ചേന്നമല, ഷിബു തോണിക്കടവിൽ, സുനിൽ കിഴക്കേചരുവിൽ, സാബു, ജിജോ മടന്തമൺ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment