ദുരിത കാലത്ത് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

വൈപ്പിൻ : കോവിഡ് കാലഘട്ടത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ ആരംഭിച്ചിട്ടുള്ള ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ മൊബൈൽ ഫോണുകളും, ടെലിവിഷനും ഇല്ലാത്ത കാരണത്താൽ പഠനം മുടങ്ങുന്ന ഒട്ടനവധി കുട്ടികൾ ഇപ്പോഴും നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന യൂത്ത് കെയർ സ്മാർട്ട് ഡിവൈസ് ചലഞ്ചിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി ടാബുകൾ വിതരണം ചെയ്തു. ഡി.സി.സി. സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക്ക് ജോയ്, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ഡോണോ മാസ്റ്റർ,
കോൺഗ്രസ് (ഐ) നായരമ്പലം മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ജെ. ജസ്റ്റിൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അഗസ്റ്റിൻ മണ്ടോത്ത്, ടി.എൻ. ലവൻ, കെ.വൈ. ദേവസ്സിക്കുട്ടി, എൻ.ആർ. ഗിരീശൻ, ജോബി വർഗീസ്, അനൂപ് ആന്റണി, ജോഹൻ ലോനപ്പൻ, ജോമിൻ ജോജി, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment