സ്ക്കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്സ്

നെടുമ്പാശ്ശേരി: യൂത്ത് കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ പ്രോഗാമിൻ്റെ ഭാഗമായുള്ള സ്ക്കൂളൊരുക്കാം പദ്ധതിയുടെ ഭാഗമായി തുരുത്തിശ്ശേരി ഗവ എൽ.പി സ്ക്കൂൾ പരിസരം വൃത്തിയാക്കി. യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എയ്ജോ വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടന്ന ക്ലീനിംഗ് വാർഡ് മെമ്പറും, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ ബിജി സുരേഷ് ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്മാരായ ജോബി വർഗ്ഗീസ് , എൽദോ വർഗ്ഗീസ് ജനറൽ സെക്രട്ടറിമാരായ മനുപ് കെ.വി, അഖിൽ അന്റണി, സൈമൺ കെ.എസ്, ജിന്റോ പൗലോസ് എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment