ഇന്ധന നികുതി ; യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി

ഇന്ധന നികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊടുത്തി പ്രകടനം നടത്തി. നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജോഹൻ പരപ്പൻ, ജെയ്സൻ പോളി, അനൂപ് ആന്റണി, ജോമിൻ ജോജി, കെ. ശ്രീയേഷ്, പഞ്ചായത്തംഗം അഭിലാഷ് പള്ളത്തുപടി, പി.ആർ. വിപിൻ, ആന്റണി വട്ടത്തറ, റെൻസൻ പി.ടി., ഫെബിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment