യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

വൈപ്പിൻ: വർഗ്ഗീയതക്കെതിരെ തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രം അല്ല എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് പ്രചാരണ പരിപാടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ലിയോ കുഞ്ഞച്ചൻ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന സമ്മേളനം കെ.പി.സി.സി. നിർവാഹക സമിതിയംഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മാനാട്ടു പറമ്പിൽ നിന്നും നായരമ്പലം മാർക്കറ്റ് വരെ നടത്തിയ പദയാത്രയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ.പി.ജെ. ജസ്റ്റിൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ എ.ജി. ഫൽഗുണൻ, എൻ.ആർ. ഗിരീശൻ, ടി എൻ. ലവൻ, പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ജോഹൻ പരപ്പൻ , ഷോൺ എ.വി., വിജിലാ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. താര കൃഷ്ണ, നന്ദു ഗോവിന്ദ്, ജെയ്സൻ പോളി, റോണി, പഞ്ചായത്തംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment