നികുതിവെട്ടിപ്പിനെതിരെ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനതപുരം നഗരസഭയിലെ നികുതിവെട്ടിപ്പിനെതിരെ യൂത്തുകോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിക്ഷേധ മാർച്ചിന് നേരെ പോലീസ് ലാത്തി വീശി .

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പണം തട്ടിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുക , പട്ടിക ജാതി ക്ഷേമ ഫണ്ട് അഴിമതിനടത്തിയ ഉദ്യോഗസ്ഥയെയും ഡി.വൈ.എഫ്.ഐ നേതാക്കളെയും അറസ്റ്റ് ചെയ്യുക , കോർപറേഷനിലെ അനധികൃത നിയമനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഗരസഭ ആസ്ഥാനത്തേക്ക് തിരുവന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത് . ഡി.സി.സി പ്രസിഡണ്ട് പാലോട് രവിയാണ് മാർച്ച് ഉദ്‌ഘാടനം ചെയ്തത് .

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു .പിന്നീട് പോലീസിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് പ്രതിക്ഷധിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻമാരായ കെ.എസ്.ശബരീനാഥൻ ,എൻ.എസ്.നുസൂർ ,എസ്.എം .ബാലു ,ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് എന്നിവർ മാർച്ചിന് നേതിർത്വം നൽകി .

Related posts

Leave a Comment