Connect with us
inner ad

Malappuram

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തിന് തിരൂരില്‍ ഉജ്വല തുടക്കം

Avatar

Published

on

തിരൂര്‍: നീതി നിഷേധങ്ങളില്‍ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തിന് തിരൂരില്‍ ഉജ്വല തുടക്കം. ജില്ലാ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജില്ലയുടെ ചരിത്ര പ്രാധാന്യമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും ആരംഭിച്ച കൊടിമരം ജാഥയും പതാക ജാഥയും ഛായ ചിത്ര ജാഥയും ദീപശിഖ ജാഥയും തിരൂരില്‍ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ സമ്മേളന സ്ഥലമായ ആര്യാടന്‍ മുഹമ്മദ് നഗറില്‍ സംഗമിച്ചു. ജാഥകളുടെ സംഗമ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി പതാക ഉയര്‍ത്തി. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജില്‍ മാകുറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പാറയില്‍, അനൂപ് മൈത്ര, ഷാജി കട്ടുപ്പാറ, എകെ ഷാനിദ് സൈഫുദ്ധീന്‍ കണ്ണനാരി, അജിത് പുളിക്കല്‍, സജാദ് കളത്തില്‍, ശ്രീ പ്രിയ എന്നിവര്‍ വിവിധ ജാഥകള്‍ക്ക് നേതൃത്വം നല്‍കി. അങ്ങാടിപുറത്ത് നിന്ന് ആരംഭിച്ച കൊടിമര ജാഥ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും, പറപ്പൂരില്‍ നിന്ന് ആരംഭിച്ച ദീപശിഖാ ജാഥ കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീലയും, വെളിയങ്കോട് നിന്ന് ആരംഭിച്ച പതാക ജാഥ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹനും, മഞ്ചേരിയില്‍ നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വി എ കരീമും ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറിമാരായ വി ബാബുരാജ്, കെ.പി അബ്ദുല്‍ മജീദ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ യു കെ അഭിലാഷ്, ഇ പി രാജീവ്, എ എം രോഹിത്, പി നിധീഷ്, ഹാരിസ് പെരിന്തല്‍മണ്ണ, ഷഹനാസ് പാലക്കല്‍ എന്നിവര്‍ ജാഥകള്‍ക്ക് ആശംസകള്‍ അറിയിച്ചു. ശനിയാഴ്ച്ച നടക്കുന്ന പ്രതിനിധി സംഗമത്തോടെ സമ്മേളനം സമാപിക്കും.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; രണ്ട് പേർക്ക് കുത്തേറ്റു

Published

on

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റതായി റിപ്പോർട്ട്. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്നവർക്കാണ് കുത്തേറ്റത്. വെള്ളം എടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കം ആണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

അടയ്ക്കാ കള്ളന്മാരെ പിടികൂടാൻ സ്ഥാപിച്ച കാമറ കള്ളമാർ അടിച്ചുകൊണ്ടുപോയി

Published

on

മലപ്പുറം: അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ സ്ഥാപിച്ച കാമറയും അടിച്ചുകൊണ്ട് പോയി കള്ളന്മാർ. മലപ്പുറം ചോക്കാടാണ് സംഭവം. തുടർന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്ബാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു, പൂലോടൻ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.
കമുകിൻ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെയാണ് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥൻ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കാമറയും മോഷണം പോവുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാെ മറ്റൊരിടത്ത് റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ കാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. തുടർന്ന് ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

crime

രണ്ടര വയസുകാരിയുടെ മരണം; അമ്മക്കും ക്രൂരമർദ്ദനം

Published

on

മലപ്പുറം: രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരിച്ച കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് ഭാര്യ ഷഹാനത്തിനെയും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് സഹോദരി റെയ്ഹാനത്ത് ആരോപിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും റെയ്ഹാനത്ത് പറയുന്നു. പരാതി പറയാൻ പോയപ്പോൾ സ്റ്റേഷനിൽ നിന്നും ആട്ടിയിറക്കുകയാണ് ചെയ്‌തതെന്നും ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് സംഭവത്തെ നിസ്സാരവൽക്കരിച്ചു.
അന്ന് പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും റെയ്ഹാനത്ത് വ്യക്‌തമാക്കി. മരണപ്പെട്ട രണ്ടരവയസ്സുകാരിയും ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured