യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടാക്രമിച്ച പ്രതികൾ അറസ്റ്റിൽ

ശൂരനാട് വടക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് അനന്ദു ആനായടിയുടെ വീടാക്രമിക്കുകയും വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയും ചെയ്ത കേസിൽ ഉൾപ്പെട്ട 2 ആർ.എസ്.എസ് പ്രവർത്തകർ കൂടെ അറസ്റ്റിൽ. ആയടി സ്വദേശി അരവിന്ദ് പുലിക്കുളം സ്വദേശി സനൽ എന്നിവരാണ് അറസ്റ്റിൽ ആയത്. സനൽ ബജ്രംഗദൾ ജില്ലാ സംയോജകും അരവിന്ദ് മുൻ ആനയടി ശാഖാ കാര്യവാഹുമാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ ശാസ്താംകോട്ടയിലെ ഒളിസ്ഥലത്ത് നിന്നും ശൂരനാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment